സബിതയുടെ സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയുന്നു

നീഡ്സ് ഭവനം സബിത സ്നേഹപൂർവം ഏറ്റുവാങ്ങി
ഇരിങ്ങാലക്കുട: ശാരീരികവും സാമ്പത്തികവുമായി ഏറെ കഷ്ടപ്പെടുന്ന സബിതയ്ക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി.നീഡ്സ് സൗജന്യമായി നിർമിച്ചു നൽകിയ നീഡ്സ് ഭവനത്തിന്റെ താക്കോൽ പ്രസിഡന്റും മുൻ സർക്കാർ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടനിൽ നിന്നും സബിതയും ഉമ്മ സുബൈദയും ഏറ്റുവാങ്ങി. നഗരസഭ ഒന്നാം വാർഡിലെ മൂർക്കനാട് വടക്കേപറമ്പിൽ പരേതനായ അബ്ദുൾ ഖാദറുടെ മകൾ സബിതയ്ക്കാണ് നീഡ്സ് ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി സൗജന്യമായി വീട് നിർമിച്ചു നൽകിയത്.
ജന്മനായുണ്ടായ അസുഖം മൂലം മുപ്പത് വർഷമായി പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും സാധിക്കത്ത സബിതയും 72 വയസുള്ള ഉമ്മ സുബൈദയും സ്വന്തമായി ഒരു വീടില്ലാതെ ബന്ധുക്കളുടെ വീടുകളിൽ താമസിച്ച് കഷ്ടപ്പെടുന്നതിനിടയിലാണ് നീഡ്സ് സഹായവുമായെത്തിയത്. ഏഴ് ലക്ഷം രൂപ ചെലവഴിച്ച് 625 ചതുരശ്ര അടി വിസ്തൃതിയുള്ള വീടാണ് നീഡ്സ് ഇവർക്ക് നിർമിച്ച് നൽകിയത്.
ഇതോടനുബന്ധിച്ച് നീഡ്സിന്റെ പതിനൊന്നാം വാർഷികാഘോവും നടന്നു.ഇതിന്റെ ഭാഗമായി കിടപ്പു രോഗികൾക്ക് സാമ്പത്തിക സഹായവും വിദ്യാർഥികൾക്ക് കുടകളും വിതരണം ചെയ്തു.ചടങ്ങിൽ പ്രൊഫ.ആർ.ജയറാം അധ്യക്ഷത വഹിച്ചു.
ഡോ.എസ്.ശ്രീകുമാർ, ബോബി ജോസ്, എം.എൻ.തമ്പാൻ, ഗുലാം മുഹമ്മദ്, കെ.പി.ദേവദാസ്, സക്കറിയ എന്നിവർ പ്രസംഗിച്ചു.നിർമാണ കമ്മിറ്റി കൺവീനർ മുഹമ്മദാലി കറുകത്തലയെ ആദരിച്ചു.

Share this

www.cascabels.com